മുട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ നിലപാടിനെതിരെ മുട്ടം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷേധിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി റെന്നി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രഡിഡന്റ് പി എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരുൺ ചെറിയാൻ,കെ എ പരീത്,ഷാജി എംബ്രയിൽ,അസീസ് എ എസ്, ലിജു എന്നിവർ സംസാരിച്ചു.
വണ്ണപ്പുറം യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരത്തിന് .പ്രസിഡന്റ് സാബു കുന്നശ്ശേരി നേതൃത്വം നൽകി.ജനറൽ സെക്രട്ടറി പി എ രാജേഷ്, സജി കണ്ണമ്പുഴ,റഷീദ് തോട്ടുങ്കൽ തോമസ് തെങ്ങുംതോട്ടം, ഹാരിസ് തോട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി.
കുടയത്തുർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ .ജില്ലാ സെക്രട്ടറി തങ്കച്ചൻ കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഇ.യൂസഫ്, ട്രഷറർ പി.എൻ.വിനോദ് എന്നിവർ സംസാരിച്ചു.
മൂലമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ടോമി വാളികുളം ഉത്ഘാടനം ചെയ്തു.ജോസഫ് പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസ്തേക്കുംകാട്ടിൽ,ബെന്നി കാദംബരി എന്നിവർ പ്രസംഗിച്ചു.