തൊടുപുഴ: പെട്രോളിയം ഉത്പ്പന്ന വിലവർദ്ധയ്ക്കെതിരെ യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഇൻകംടാക്സ് ഓഫീസിന് മുൻപിൽ പാചകവാതക സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.. പ്രസിഡന്റ് ലെനിൻ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി എൻ. ഐ ബെന്നി ഉദ്ഘാടനം ചെയ്തു.കെ.ജി സജിമോൻ,അക്ബർ ടി എൽ,എബി മുണ്ടക്കൻ, വിഷ്ണു കോട്ടപ്പുറം,അസ് ലം ഓലിക്കൻ,ഷാഹിദ് എം.എസ് എന്നിവർ സംസാരിച്ചു.ജിനു ജെയിംസ്,സുഹൈബ് കാരിക്കോട്, മുബീൻ എം റിയാസ് എന്നിവർ നേതൃത്വം നൽകി.