തൊടുപുഴ: പട്ടയ ഭൂമിയിൽ നിൽക്കുന്ന മരം മുറിച്ച കർഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ .കെ ശിവരാമൻ ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരം മുറിച്ച കർഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അപലയനീയമാണ്.പട്ടയ ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം പൂർണ്ണമായും കർഷകന് നല്ക്കുന്നതായിരുന്നു 2020 ഒക്ടോബർ ഇരുപത്തിനാലിന് സർക്കാർ ഇറക്കിയ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ വീട് നിർമ്മാണത്തിനും സാമ്പത്തിക ആവശ്യങ്ങൾക്കുമായി ഇടുക്കി ജില്ലയിലേയും കർഷകർ മരങ്ങൾ മുറിച്ചിരുന്നു. ഇത്തരത്തിൽ മുറിച്ച എല്ലാവരേയും പ്രതികളാക്കി കേസെടുക്കാനാണ് സി സി എഫിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസ്സം ഡി എഫ് ഒ മാർ ഫോറസ്റ്റോഫീസർമാർക്ക് കത്ത് നൽകിയത്. ജില്ലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുണ്ടകളെപോലെയാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരം മുറിച്ച കർഷകരെ കേസിൽ പ്രതിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കെ .കെ .ശിവരാമൻ പറഞ്ഞു.