കരിമണ്ണൂർ : എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികം ഇന്ന് നടക്കും. രാവിലെ 5.30 മുതൽ നടക്കുന്ന ചടങ്ങുകൾക്ക് പൊന്നാരിമംഗലം പവനേഷ് ആചാര്യൻ മുഖ്യ കാർമ്മികത്വം വഹിക്കും. മേൽശാന്തി ബാലനാട് അനീഷ് ശാന്തി സഹ കാർമ്മികത്വം വഹിക്കും. രാവിലെ നിർമ്മാല്യം, ഗണപതി ഹോമം, കലശാഭിഷേകം, ഗുരുപൂജ തുടങ്ങിയ ചടങ്ങുകളോടെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചടങ്ങുകൾ നടക്കുമെന്ന് ശാഖാ സെക്രട്ടറി വി.എൻ രാജപ്പൻ അറിയിച്ചു.