െതാടുപുഴ:പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ജില്ലയിലെ യു ഡി എഫ് പ്രവർത്തകർ അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 11 മണി വരെ സത്യഗ്രഹം അനുഷ്ടിക്കുമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അറിയയിച്ചു.ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വിലയുടെ ഏകദേശം 70 ശതമാനവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയിട്ടുള്ള നികുതിയാണ്. സർക്കാരുകൾ നികുതി കുറച്ചാൽ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില താനെ കുറയും എന്നതാണ് യാഥാർത്ഥ്യം.

പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധന സ്വാഭാവികമായും വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കും. കൊവിഡ് മഹാമാരിയും ലോക്ക് ഡൗണും മൂലം സാമ്പത്തിക രംഗം തകർന്നടിഞ്ഞിരിക്കുന്നതിനാൽ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. വിലക്കയറ്റം മൂലം ജീവിതം വഴിമുട്ടി പോയവരുടെ മോചനത്തിനാണ് യു ഡി എഫ് കുടുംബ സത്യഗ്രഹ സമരത്തിന് ആഹ്വാനം ചെയ്തതെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു.