ministeerial


തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിലെ പുനഃസംഘടനയ്ക്കായി രൂപപ്പെടുത്തിയ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (എ.എച്ച്.ഡി.എം.എസ്.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാതല രൂപീകരണ കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. അറ്റന്റർമാർക്ക് റിസ്‌ക് അലവൻസ് അനുവദിക്കണമെന്നും പുനഃസംഘടനയിൽ ഓഫീസ് അറ്റന്റർമാരെ വകുപ്പിൽ നിലനിർത്തി നടപ്പിലാക്കണമെന്നും ടൈപ്പിസ്റ്റ് തസ്തികയിലെ സീനിയോരിറ്റി ലിസ്റ്റ് നടപ്പിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം എം.കെ. റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുലാൽ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ, എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം പോൾ പി. കുരീക്കൽ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സാജൻ, കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ഡോ. നിഷാന്ത് എം. പ്രഭു തുടങ്ങിയവർ സംസാരിച്ചു.ആർ. ബിജുമോൻ സ്വാഗതവും കെ.ബി. ബിജു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഷൗക്കത്തലി വി.എം. (പ്രസിഡന്റ്), ശോഭ എം.കെ. ബിനോജ് എം. അമ്പാട്ട് (വൈസ് പ്രസിഡന്റുമാർ), ബിനു പി. അഗസ്റ്റ്യൻ (സെക്രട്ടറി), മിനി കെ.ടി., ബിജു കെ.ബി. (ജോയിന്റ് സെക്രട്ടറിമാർ), ഷംസുദീൻ പി.എ. (ഖജാൻജി) എന്നനിവരെ തെരഞ്ഞെടുത്തു.