തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കവിയും തപസ്യ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന എസ്. രമേശൻ നായർ അനുസ്മരണയോഗവും ഗാനാഞ്ജലിയും നടന്നു. തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസ് , മേഖലാ ജന. സെക്രട്ടറി വി.കെ.ബിജു , സംഗീതാചാര്യൻ ആർ.എൽ.വി മനോജ് പത്മനാഭൻ, ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസൻ എന്നിവർ എസ്. രമേശൻ നായരെ അനുസ്മരിച്ച് പ്രസംഗിച്ചു. തപസ്യ ജില്ലാ അദ്ധ്യക്ഷൻ വി.കെ സുധാകരന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടത്തിയ പരിപാടിയിൽ ലക്ഷ്മിദാസ് കവിതാലാപനം നടത്തി. പരിപാടിയോടനുബന്ധിച്ച് നടന്ന ഗാനാഞ്ജലിയിൽ ഇരുപത്തിരണ്ടു ഗായകർ ചേർന്ന് എസ് രമേശൻ നായർ രചന നിർവഹിച്ച ഗാനങ്ങൾ ആലപിച്ചു. യോഗത്തിൽ ജില്ലാ ജന. സെക്രട്ടറി എസ്.എൻ. ഷാജി സ്വാഗതവും ജില്ലാ ട്രഷറർ സന്തോഷ്ബാബു നന്ദിയും പറഞ്ഞു.