തൊടുപുഴ: ജില്ലാ പ്രൊബേഷൻ ആഫീസിന്റെ ഉപയോഗത്തിന് 2021 സെപ്തംബർ മുതൽ 2022 മാർച്ച് വരെ (7 മാസം) കരാർ അടിസ്ഥാനത്തിൽ വാഹനം (7 വർഷത്തിലധികം പഴകാത്ത കാർ) ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. സർക്കാർ ടെണ്ടറുകളുടെ എല്ലാ നിബന്ധനകളും ബാധകമാണ്. ടെണ്ടർ ജൂലായ് 21 ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. ടെണ്ടർ ഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ പ്രൊബേഷൻ ആഫീസർ, മിനി സിവിൽ സ്റ്റേഷൻ, മൂന്നാം നില (പഴയ ബ്ലോക്ക്), തൊടുപുഴ, ഫോൺ നം. 04862220126 എന്ന വിലാസത്തിൽ ബന്ധപ്പെടുക.