ഇടുക്കി: പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് രണ്ടു വർഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓടുന്നതിന് ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവിൽ സ്റ്റേഷൻ കോഴിക്കോട് 673020 എന്ന വിലാസത്തിൽ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. കവറിന് പുറത്ത് 'കോൺട്രാക്ട് കാർ വാടകക്കുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. ഫോൺ 04952377786.