ഇടുക്കി: പതിമൂന്നംഗ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ജില്ലയിൽ പൂർത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളിൽ നിന്ന് ജനറൽ വിഭാഗത്തിലേക്ക് വി. എൻ മോഹനൻ , ജിജി കെ. ഫിലിപ്പ് , ജോസഫ് കുരുവിള , പ്രൊഫ. എം. ജെ. ജേക്കബ് ,വനിതാ സംവരണ വിഭാഗത്തിലേക്ക് അഡ്വ. എം. ഭവ്യ , ഉഷാകുമാരി മോഹൻകുമാർ, ഷൈനി സജി , ആശാ ആന്റണി , ഇന്ദു സുധാകരൻ , പട്ടിക വർഗ്ഗ വിഭാഗം പ്രതിനിധിയായി രാജേന്ദ്രൻ സി , പട്ടിക ജാതി പട്ടികവർഗ്ഗ സ്ത്രീ സംവരണ വിഭാഗത്തിലേക്ക് സി.വി. സുനിത എന്നിവരേയും മുനിസിപ്പൽ പ്രതിനിധിയായി കട്ടപ്പന മുനിസിപ്പൽ കൗൺസിലർ ജോണി കുളംപള്ളിയേയും തെരഞ്ഞെടുത്തു. സർക്കാർ പ്രതിനിധിയെ ഉടൻ തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സമിതി അദ്ധ്യക്ഷൻ