തൊടുപുഴ: വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷന്റെ നേതൃത്വത്തിൽ വന മഹോത്സവത്തിന്റെ ഭാഗമായി ന്യൂമാൻ കോളേജ് എൻ.എസ്. എസ് യൂണിറ്റിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ തൊടുപുഴയിൽ കോലാനി തോടിന്റെ കരകളിൽ മുളം തൈകൾ നട്ട് മുൻസിപ്പൽ കൗൺസിലർ കവിതാ വേണു ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം തൈകളാണ് നട്ടത്. സോഷ്യൽ ഫോറസ്ട്രി അസ്സിസ്റ്റന്റ് കൺസർവേറ്റർ പി.കെ. വിപിൻദാസ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി റെയിഞ്ചാഫീസർ കെ.വി. അജി, ഡെപ്യൂട്ടി റെയിഞ്ചർമാരായ ബിജു. എസ്. മണ്ണൂർ, ഹരിദാസ്. എസ്, ജോസഫ് കുരുവിള, എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.