തൊടുപുഴ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിലെ മുഴുവൻ മദ്യശാലകളും അടച്ചിടണമെന്ന് ലഹരി നിർമാർജന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി മുഹമ്മദ് ഇരുമ്പുപാലം (രക്ഷാധികാരി ), എം.പി. കൊന്താലം (പ്രസിഡന്റ്), എ.എം.സമദ്, വി എസ് സൈദ് മുഹമ്മദ് , ഷംസുദ്ദീൻ വെട്ടിപ്ലാക്കൽ (വൈസ് പ്രസിഡന്റ്മാർ), നിസാർ ഇളംദേശം (ജനറൽ സെക്രട്ടറി), സുലൈമാൻ കാളിയാർ, മൊയ്തീൻ പുല്ലൊലി (സെക്രട്ടറിമാർ), ഷെമീർ ഇളംദേശം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.