കാഞ്ഞാർ: മൂലമറ്റം ടൗണിൽ വെച്ച് കഴിഞ്ഞ ദിവസം വലിയപറമ്പിൽ ഷാജി (55)യെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതി ചെറുകരപറമ്പിൽ രാജനെ (ബെല്ലാരി രാജ - 38) കാഞ്ഞാർ പൊലീസ് പിടികൂടി.കുത്തേറ്റ ഷാജി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുരുതിക്കളത്ത് ഒളിവിൽ താമസിച്ചിരുന്ന രാജനെ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി. . കാഞ്ഞാർ സർക്കിൾ ഇൻസ്‌പെക്ടർ സോൾജിമോൻ , എ.എസ്‌.ഐ സാംകുട്ടി, സി.പി.ഒമാരായ ഷഹീർ, മുജീബ് എന്നിരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.