കുടയത്തൂർ: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോളപ്ര പുത്തൻപുരയിൽ സുരേഷാണ് (50) മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ 5.30ന് കോളപ്ര ജങ്ഷനു സമീപമാണ് ബൈക്ക് മറിഞ്ഞ് സുരേഷിന് ഗുരുതരമായി പരിക്കേറ്റത്.കോളപ്ര ജങ്ഷനിൽ എത്തി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്.അപകടത്തിൽ പെട്ട് റോഡിൽ വീണ സുരേഷിനെ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: ബിന്ദു. മക്കൾ: ഗൗതം, പൂജ.