vettukili

രാജാക്കാട്: മാരാർസിറ്റി കുരിശുംപടിക്ക് സമീപമുള്ള കൃഷിയിടങ്ങളിൽ വെട്ടുക്കിളി ശല്യം രൂക്ഷം. ചിറകുള്ളതും ചിറകില്ലാത്തതുമായ രണ്ടു തരം വെട്ടുക്കിളികളാണ് ഏലച്ചെടിയുടെ ഇലകൾ തിന്ന് നശിപ്പിക്കുന്നത്. ഏലം കൂടാതെ പേര, ചീമക്കൊന്ന എന്നിവയുടെ ഇലകളും ഇവ തിന്ന് നശിപ്പിക്കുന്നുണ്ട്. കൂട്ടമായിരുന്ന് ഇല തിന്നുന്ന വെട്ടുക്കിളി ചെടിയിൽ അനക്കമുണ്ടാകുമ്പോൾ ചിറകില്ലാത്തവ താഴെ നിലത്തേക്ക് ചാടും. ചിറകുള്ളവ അടുത്ത ചെടിയിലേക്ക് പറന്നുപോയി ഇരിക്കും. ചിറകുള്ളവയ്ക്ക് രണ്ട് ഇഞ്ച് നീളമുണ്ട്. സമീപ പ്രദേശങ്ങളിലും ഇവ എത്തിയിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.