അരിക്കുഴ: ഉദയ വൈ.എം. എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് 'വായനയുടെ പ്രസക്തി ഇന്ന് "എന്ന വിഷയത്തിൽ സെമിനാർ നടത്തി. വഴിത്തല രവീന്ദ്രൻനായർ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം. കെ. കെ, ആർ. സോമരാജൻ, കെ. ജി. നിർമ്മല, നെക്സി ലതീഷ് എന്നിവർ വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു.