തൊടുപുഴ: ഡാം സേഫ്‌റ്റി അതോറിട്ടി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഇന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കും. ആർച്ച് ഡാമിന്റെ ഗ്യാലറി, ചെറുതോണി ഡാമിന്റെ ഷട്ടറുകൾ എന്നിവ പരിശോധിക്കും. മൺസൂണുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും. കെ.എസ്.ഇ.ബി ഡാം സേഫ്‌റ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കും.