ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആന്റിജൻ പരിശോധന ക്യാമ്പ് ശനിയാഴ്ച രാവിലെ 10.30 മുതൽ ഉടുമ്പന്നൂർ പി. കെ. ഡെക്കറേഷൻ ഹാളിൽ നടക്കും. ക്യാമ്പിന്റെ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത്പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു.