ഇടുക്കി: കളിമൺപാത്ര നിർമ്മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുള്ള ഒബിസി വിഭാഗത്തിൽ പെട്ട ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. തിരുവനന്തപുരം മുതൽ തൃശൂർ ജില്ല വരെയുള്ള അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും, അനുബന്ധരേഖകളും ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽസ്റ്റേഷൻ, കാക്കനാട,് എറണാകുളം682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.