ഇടുക്കി: പോസ്റ്റ് ഓഫീസ് ആർ.ഡി ലഘുസമ്പാദ്യ പദ്ധതിയിൽ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി അക്കൗണ്ട് ഉടമകൾ ചുവടെ ചേർക്കുന്ന വിവരം ശ്രദ്ധിക്കേണ്ടതാണെന്ന് അസ്സിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ, നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏൽപിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്‌സ് കാർഡിൽ ഏജന്റിന്റെ കൈയൊപ്പ് വാങ്ങേണ്ടതാണ്. എന്നാൽ നിക്ഷേപകൻ നൽകിയ തുക പോസ്റ്റോഫീസിൽ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്സ്ബുക്ക് മാത്രമാണ്. അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്സ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതാണ്.ഏജന്റുമാരുടെ പ്രവർത്തനം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഇടുക്കി ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി അസ്സിസ്റ്റന്റ് ഡയറക്ടറുടെ
കാര്യാലയം, ദേശീയ സമ്പാദ്യപദ്ധതി, സിവിൽ സ്റ്റേഷൻ, ഇടുക്കി, പൈനാവ്, ജകച 685603. ഫോൺ: 04862233005. . e-mail:nsdidky@gmail.com ഇമെയിലിലോ അറിയിക്കണം.