ഇടുക്കി: സംസ്ഥാനത്തെ പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന പരമ്പരാഗത ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും, അനുബന്ധരേഖകളും ജൂലായ് 31നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിൽ സമർപ്പിക്കണം. തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ അപേക്ഷകളും മുൻഗണനാ പട്ടികകയും ഓഗസ്റ്റ് 15നകം മേഖല ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.