ഇടുക്കി: കേരളസർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ & ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ് എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലായ് 30 നകം ലഭിക്കണം. വിലാസം: കെൽട്രോൺനോളേജ്‌സെന്റർ, സെക്കന്റ് ഫ്‌ളോർ, ചെമ്പിക്കളം ബിൽഡിങ്, വിമൻസ് കോളേജ് റോഡ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014. ഫോൺ : 8137969292, 6238840883.