തൊടുപുഴ: ആദിവാസികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ സ്റ്റാൻ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്‌ക്കെതിരേ കെപിസിസിയുടെ ആഹ്വന പ്രകാരം ഇന്ന് ദീപം തെളിയിച്ച് പ്രതിഷേധിക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.

''നീതിയുടെ നിലവിളി'' എന്ന ഈ പരിപാടി വൈകുന്നേരം 5 ന് 10 കോൺഗ്രസ് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തും. സംസ്ഥാന തല ഉദ്ഘാടനം പെരുവന്താനം ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി .ടി. തോമസ് എം എൽ എ മുഖ്യ അതിഥി ആയിരിക്കും.ഡീൻ കുര്യാക്കോസ് എം പി അടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.ബ്ലോക്ക് പ്രസിഡന്റ്എം കെ ഷാജഹാൻന്റെ നേതൃത്വത്തിൽ നേതാക്കളായ റോയ് കെ പൗലോസ്, ഇ എം അഗസ്തി, എസ് അശോകൻ, തോമസ് രാജൻ, എം എൻ ഗോപി, സി പി മാത്യു, സിറിയക് തോമസ് തുടങ്ങിയവർ പങ്കെടുക്കും.