തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വാർഡ് സഭകൾ ചേരുന്നതിന് അനുമതിയില്ലാത്തതിനാൽ തൊടുപുഴ നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള വ്യക്തിഗത ഗുണഭോക്താക്കൾക്കുളള വിവിധ പദ്ധതികളുടെയും ആനുകൂല്യങ്ങളുടേയും അപേക്ഷ ഫോറങ്ങൾ നഗരസഭ ഓഫീസിൽ നിന്നും നേരിട്ട് വിതരണം ചെയ്യുന്നു. അർഹരായവർ അപേക്ഷ പൂരിപ്പിച്ച് 12-ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓഫീസിൽ ഏല്പിക്കണം. വാർഡ് കൗൺസിലർമാർ മുഖേനയും അംഗൻവാടികൾ വാർഡ് കേന്ദ്രങ്ങൾ എന്നിവ വഴിയും ഫോറങ്ങൾ ലഭിക്കുന്നതാണെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.