തൊടുപുഴ: ഉന്തുവണ്ടി കച്ചവടങ്ങൾക്കും വഴിയോര കച്ചവടങ്ങൾക്കും ഐഡി കാർഡ് ഏർപ്പെടുത്തി അനുമതി കൊടുക്കുന്ന തൊടുപുഴ മുൻസിപ്പാലിറ്റിക്ക് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ നിർദേശങ്ങൾ സമർപ്പിച്ചു
ഉന്തുവണ്ടി കച്ചവടക്കാർ റോഡുകളിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു കൊണ്ട് കച്ചവടം ചെയ്യുന്നത് തടയുക,
വ്യാപാരസ്ഥാപനങ്ങളുടെ മുൻ വശത്തു വന്നു കച്ചവടം ചെയ്യുന്നത് തടയുകയും വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുന്ന വഴികളിൽ മാർഗ തടസ്സമുണ്ടാകുന്ന രീതിയിലുള്ള കച്ചവടങ്ങളെ തടയുകയും ചെയ്യണം.ഉന്തു വണ്ടി കച്ചവടക്കാർ കൂടുതലും പഴങ്ങൾ പച്ചക്കറികൾ വിൽക്കുന്നവരാണ്.കച്ചവടത്തിന് ശേഷം ഇതിന്റെ അവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക.
തിരക്കുള്ള റോഡുകളിൽ കച്ചവടങ്ങൾക്ക് അനുമതി കൊടുക്കാതെയും ഫുട് പാത്തുകൾ കൈയേറി ഉന്തുവണ്ടികൾ ഇടുന്നതും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാൽ കൃത്യമായ മുന്നൊരുക്കം ഇല്ലാതെ ഉന്തു വണ്ടി കച്ചവടങ്ങൾക്ക് അനുമതി നൽകിയാൽ ടൗണിൽ ഗതാഗത കുരുക്ക് വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും.
മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ്.പി , ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി തുടങ്ങിയവർ പങ്കെടുത്തു.