got

കരിമണ്ണൂർ: കരിമണ്ണൂരിൽ വളർത്തു നായ്ക്കൾ ആടുകളെ ആക്രമിക്കുന്നത് പതിവായി .ഇതിനോടകം പത്തിലേറെ ആടുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് .നിരവധി ആടുകൾക്ക് പരിക്കേറ്റിട്ടുണ്ട് .ബുധനാഴ്ച കോട്ടക്കവല ഭാഗത്തു മൂന്നോളം ആടുകൾക്ക് നേരെ ആക്രമണമുണ്ടായി .തെരുവ് നായ്ക്കളാണ് ആക്രമണം നടത്തുന്നതെന്നാണ് ആദ്യം കരുതിയത് .എന്നാൽ ചില വീടുകളിൽ വളർത്തുന്ന നായ്ക്കളാണ് കിലോമീറ്റർ അകലെ ചെന്ന്പോലും ആടുകളെ ആക്രമിക്കുന്നത് .പന്നൂർ ,ചെലവ് ഭാഗങ്ങളിലും നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട് .കോട്ടക്കവലയിൽ ആക്രമണത്തിനിരയായ ആടുകളെ തൊടുപുഴ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ നടത്തിയെങ്കിലും ഗുരുതര അവസ്ഥയിലാണ് . ആക്രമണം പതിവായിട്ടും നായ്ക്കളുടെ ഉടമകൾ ഇവയെ അഴിച്ചു വിടുന്നതായി കർഷകർ ആരോപിച്ചു .ഇക്കാര്യത്തിൽ ഗ്രാമപ്പഞ്ചായത്തു് അധികൃതരും പോലീസും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് .