മുട്ടം: സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ പച്ചക്കറി വികസന പദ്ധതി പ്രകാരം നടത്തി വരുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയുടെ മുട്ടം പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഷൈജ ജോമോൻ നിർവ്വഹിച്ചു.കൃഷി ഓഫീസർ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.മുട്ടം കൃഷി ഭവനിൽ ലഭ്യമായ 4000 പച്ചക്കറി വിത്തുകൾ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കുമായി വിതരണം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ പാലംപറമ്പിൽ,മേഴ്‌സി ദേവസ്യ, അരുൺ ചെറിയാൻ,ഷേർളി അഗസ്റ്റിൻ,ഡോളി രാജു,സൗമ്യ സാജബിൻ,ബിജോയ് ജോൺ,ജോസ് കടത്തലകുന്നേൽ,റെജി ഗോപി എന്നിവർ പങ്കെടുത്തു.