മുട്ടം: ഫാദർ സ്റ്റാൻ സാമിക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ ജീവൻ ബലി കൊടുക്കേണ്ടി വന്നതിന് കാരണക്കാരായ ഭരണകൂടത്തിന്റെ നീതി രഹിതരായ പ്രവർത്തികൾക്കെതിരെ മുട്ടം സിബിഗിരി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവും തുടന്ന്ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ: ജോൺ പാളിത്തോട്ടം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.പ്രതിഷേധ യോഗത്തിൽ . യൂണിറ്റ് പ്രസിഡന്റ് ജോസ് മറ്റത്തിലാനിയ്ക്കൽ, ജോസഫ് കുന്നംകോട്ട്,ബേബി വരിക്കമാക്കൽ, ജോർജ്ജ് മ്ലാക്കുഴിയിൽ,ടോമി മ്ലാക്കുഴിയിൽ,ബേബി കുളത്തിനാൽ,ജോസ് ഈറ്റകുന്നേൽ, ജെയിംസ് പുതുപ്പറമ്പിൽ,ബിനോ പുലിക്കുന്നേൽ എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.