kabi

നെടുങ്കണ്ടം: വൈദ്യുതി ലൈൻ ഉയർത്തി വലിക്കുന്ന ജോലിക്കിടയിൽ ഷോക്കേറ്റ് പോസ്റ്റിൽ നിന്ന് തെറിച്ച് വീണ അന്യസംസ്ഥാന കരാർ തൊഴിലാളി മരിച്ചു. ആസാം സ്വദേശി കബിൽ ബസ്മത്രി(19) യാണ് മരിച്ചത്. താഴ്ന്ന് കിടന്ന വൈദ്യുതി ലൈനുകൾ ഉയർത്തുന്നതിന്റെ ഭാഗമായി നെടുങ്കണ്ടം അമ്പിളിയമ്മാൻകാനത്ത് നടന്ന പണിക്കിടയാണ് വൈദ്യുതാഘാതം ഏറ്റത്.
അതേ സമയം രണ്ട് ട്രാൻസ്‌ഫോർമറിൽ നിന്ന് ഈ സ്ഥലത്ത് വൈദ്യുതി എത്തിയിരുന്നു. ഇതിൽ ഒരെണ്ണം മാത്രം ഓഫ് ചെയ്ത പണികൾ നടത്തിയാണ് അപകടത്തിന് ഇടയാക്കിയത്. തൊഴിലാളി പോസ്റ്റിൽ കയറിയ സമയത്തും കൃത്യമായ പരിശോധന നടത്തിയില്ല. വിഷയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയറെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് നിർദേശം നൽകിയതായും കെഎസ്ഇബി അറിയിച്ചു. മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സഹോദരൻ ഉൾപ്പെടെ മറ്റ് ബന്ധുക്കൾ കുമളിയിൽ ഉള്ളതിനാൽ സംസ്‌കാര നടപടികൾ എവിടെ നടക്കുന്നമെന്ന് പിന്നീട് തീരുമാനിക്കും.