കുടയത്തൂർ: ആംബുലൻസ് ജീപ്പിൽ ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു.അപകടത്തിൽ

റോഡരികിൽ പാർക്ക് ചെയ്തിരുന്ന 3 കാറുകൾ ഉൾപ്പടെ 4 വാഹനങ്ങൾക്ക് കേട് സംഭവിച്ചു

.ഇന്നലെ വൈകിട്ട് 5ന് കുടയത്തൂർ സരസ്വതി സ്കൂൾ ജങ്ഷനിലായിരുന്നു അപകടം.തങ്കമണി സഹകരണ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് അപകടത്തിൽ പെട്ടത്.തൊടുപുഴ ഭാഗത്തേക്ക് വന്ന ആംബുലൻസ് എതിർ വശത്തു നിന്നും ഓവർ ടേക് ചെയ്ത് വന്ന കാറിന്റെ പിന്നിൽ ഇടിച്ച് മുന്നിലൂടെ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. അപകടത്തിൽ സമീപത്ത് പ്രകത്തിക്കുന്ന വർക്ഷോപ്പിൽ നന്നാക്കാൻ റോഡാരുകിൽ കിടന്നിരുന്ന കാറിൽ ഇടിച്ച ശേഷമാണ് ആംബുലൻസ് റോഡിൽ മറിഞ്ഞത്.രോഗിയായ ഉദയഗിരി പുളിക്കകുന്നേൽ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴിയാണ് അപകടം.ആംബുലൻസ് ഡ്രൈവർ സന്ദീപിന് നിസാര പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് കൊണ്ടുപോയി. എടാട് സ്വദേശി സണ്ണിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്.ജീപ്പിലുണ്ടായിരുന്ന പുത്തേട് പള്ളിയിലെ ഫാദർ ജേക്കബ് കട്ടക്കലിനും സാരമായ പരിക്ക് പറ്റി.ആംബുലൻസ്, ജീപ്പ്,വർക്ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന 3 വാഹനങ്ങൾ ഉൾപ്പടെ 4 കറുകൾക്ക് സാരമായ കേട് സംഭവിച്ചു. അര മണിക്കൂറോളം സമയം റോഡിൽ ഗതാഗതകുറുക്കനുഭവപ്പെട്ടു.കഞ്ഞാർ പൊലീസ്,മൂലമറ്റം അഗ്നിശമന സേന എന്നിവർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.