തൊടുപുഴ: ശിവഗിരിമുൻമഠാധിപതി പ്രകാശാനന്ദ സ്വാമിയുടെ സമാധിയിൽ ശ്രീനാരായണ വൈദിക യോഗം തൊടുപുഴ യൂണിയൻ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അനുശോചനയോഗംചേർന്നു.വൈദിക യോഗം സംസ്ഥാന പ്രസിഡൻറ് വൈക്കം ബെന്നി ശാന്തികൾ, വൈസ് പ്രസിഡൻറ് ശ്രീനാരായണ പ്രസാദ് തന്ത്രികൾ, ജോയിൻറ് സെക്രട്ടറി കെ.എൻ രാമചന്ദ്രൻ ശാന്തികൾ തുടങ്ങി നിരവധി വൈദിക ശ്രേഷ്‌ഠർ അനുശോചന യോഗത്തിൽ പങ്കെടുത്തു.