പന്നിമറ്റം: ആംബുലൻസും ബസും കൂട്ടിയിടിച്ചു രോഗിക്കും ഡ്രൈവർക്കും രോഗിയുടെ കൂടെയുണ്ടായിരുന്ന വർക്കും പരിക്ക്. ഇന്നലെ വൈകിട്ട് പന്നിമറ്റത്താണ് അപകടം.പൂമാല സ്വദേശി രോഗിയായ കൊച്ചു പറമ്പിൽ ഷാജി, ഷാജിയുടെ അച്ഛൻ കാസിംഅമ്മ ഷാമി ആംബുലൻസ് ഡ്രൈവർമാട്ടയിൽ സജീർ എന്നിവർക്കാണ് പരിക്ക്. തൊടുപുഴയിൽ നിന്നു വന്നസുൽത്താന ബസും ഇഞ്ചക്കാട്ടു കവലയിൽ നിന്നു വരികയായിട്ടുന്ന ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കുടയത്തൂരിലും പന്നിമറ്റത്തും

ആംബുലൻസ് അപകടങ്ങൾ