തട്ടക്കുഴ: തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം 17 ന് ആരംഭിക്കും. രാമായണ മാസാചരണത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ ഏഴിന് ഗണപതി ഹോമവും തുടർന്ന് രാമായണ പാരായണവും നടക്കും. സമാപന ദിവസം വിശേഷാൽ ദീപാരാധനയും ഭഗവൽസേവയും നടത്തും. ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങിൽ പങ്ക്കൊള്ളണമെന്ന് ക്ഷേത്രം സെക്രട്ടറി അഭ്യർത്ഥിച്ചു.