വഴിത്തല : ജെസിഐ വഴിത്തലയുടെ നേതൃത്വത്തിൽ പുറപ്പുഴ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചിറ്റടിയിൽ രാജുവിന്റെ കുടുംബത്തിന് സൗജന്യമായി നിർമിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽദാനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി പൊന്നാട്ട്, വാർഡ് മെമ്പർ സൗമ്യ ബിൽജി, ജെ.സി.ഐ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, സോൺ വൈസ് പ്രസിഡന്റുമാരായ രഞ്ജിത് പി. ലൂക്കോസ്, പി.ഡി.ജോൺ, സോൺ ഡയറക്ടർ അർജുൻ കെ. നായർ, ജെസിഐ വഴിത്തല പ്രസിഡന്റ് എം.ജി.സന്തോഷ്, സോജി ജോസഫ്, ലൂമോൻ ജോസഫ്, പയസ്സ് കുര്യാക്കോസ്, ഫ്രാൻസിസ് ആൻഡ്രൂസ്, ജോൺസ് ജോർജ്, ജിജോ മാത്യു എന്നിവർ പങ്കെടുത്തു.