തൊടുപുഴ: കേരളത്തിൽ കുഞ്ഞുങ്ങൾക്കും സ്ത്രികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരായി കെ.എസ്.യു നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല തെളിയിച്ചു. തൊടുപുഴയിൽ നടന്ന പ്രതിഷേധ ജ്വാല കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ബിലാൽ സമദ്, സോയിമോൻ സണ്ണി, അനിൽ കനകൻ, അഡ്വ: ജസ്റ്റിൻ ചെകിടി, സി.എസ് വിഷ്ണുദേവ് എന്നിവർ പ്രസംഗിച്ചു.നേതാക്കളായ റഹ്മാൻ ഷാജി, ജെയ്‌സൺ തോമസ്, അഷ്‌ക്കർ ഷെമീർ, ഫസ്സൽ അബ്ബാസ്, ബ്ലസൺ ബേബി, ക്ലമന്റ് ജോസഫ്, ഫൈസൽ നാസർ എന്നിവർ നേതൃത്വം നൽകി.