ചെറുതോണി: ജാതി കായ്കളുടെ പുറത്തെ തൊണ്ടുകളിൽ കറുത്ത പാടു വീഴുന്ന രോഗലക്ഷണം കണ്ടെത്തി. പ്രത്യക്ഷപ്പെട്ട് രണ്ടാഴ്ചക്കുള്ളിൽ കായ്കൾ കരിഞ്ഞുണങ്ങി കൊഴിഞ്ഞു വീഴുകയാണ്. കരിമ്പൻ വിമലഗിരി, തടിയമ്പാട് ഉപ്പുതോട് മണിയാറം കുടി പ്രദേശങ്ങളിൽ രോഗം വ്യാപകമായി പടർന്നിട്ടുണ്ട്. ഇപ്പോൾ ഓപ്പൺ മാർക്കറ്റിൽ ജാതിക്ക കിലോയ്ക്ക് 330 രൂപ മുതൽ 340 വരെ ഇപ്പോൾ വിലയുണ്ടങ്കിലും രോഗബാധ കർഷകർക്കു തിരിച്ചടിയായി. കൃഷി ഭവനുകളിൽ കർഷകർ പരാതിപ്പെട്ടാലും അവരും കൈമലർത്തുകയാണ്.