ചെറുതോണി: ജില്ലയുടെ മികച്ച കളക്ടറായി സേവനം പൂർത്തിയാക്കി മടങ്ങുന്ന കളക്ടർ എച്ച് ദിനേശന് കേരള കർഷകസംഘം ഭാരവാഹികൾ യാത്രയയപ്പ് നൽകി. കർഷക സംഘം ജില്ലാ പ്രസിഡന്റ് സി .വി .വർഗീസിന്റെ നേതൃത്വത്തിൽ ജില്ലാ കളകക്ടറുടെ ചേമ്പറിൽ എത്തിയാണ് ഭാരവാഹികൾ യാത്രാ മംഗളങ്ങൾ നേർന്നത്. കേരളാ ബാങ്ക് ഡയറക്ടർ കെ വി ശശി, കർഷകസംഘം വർക്കിംഗ് കമ്മറ്റി അംഗം റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി സബീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇടുക്കിയിലെ കർഷക സ്മരണകൾ നിലനിർത്തുന്നതിനായി ജാതി തൈ കളക്ടർക്ക് നൽകിയാണ് കർഷകസംഘം നേതാക്കൾ മടങ്ങിയത്.