തൊടുപുഴ: ബ്യൂട്ടി പാർലറുകൾ അടച്ചിടാനുള്ള പ്രഖ്യാപനം ദുരുദ്ദേശ്യപരമാണമെന്നു കേരള ബ്യൂട്ടിഷ്യൻസ് അസ്സോസിയേഷൻ.
രണ്ടര ലക്ഷം ബ്യൂട്ടീഷൻമാരേയും അവരുടെ എട്ടു ലക്ഷത്തോളം വരുന്ന ആശ്രിതരേയുമാണ് ഇത് ദുരിതത്തിലാക്കിയിരിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ വിദഗ്ദ്ധരുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനൻ, ജനറൽ സെക്രട്ടറി അംബിക വിജയൻ, ജില്ലാ പ്രസിഡന്റ് ഡിമ്പിൾ വിനോദ്, സെക്രട്ടറി ഷീജ സാജു തുടങ്ങിയവർ അറിയിച്ചു.