കരിമണ്ണൂർ:ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ നിർവഹിച്ചു..പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ.ബിജി ജോമോൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ വാർഡ് ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു. പദ്ധതി വർഷത്തെ ഉത്പാദന-സേവന മേഖലയിൽ ഉൾപ്പെടുന്ന പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ ഫോറങ്ങളുടെ വിതരണോത്ഘാടനവും നടത്തി.