തൊടുപുഴ : 'കാർഷിക ഉല്പാദന ക്ഷമതയ്ക്ക് തേനീച്ച പരിപാലനം' എന്ന ലക്ഷ്യത്തോടെ തൊടുപുഴ ഹോർട്ടികോർപ്പ് ബീ കീപ്പിംഗ് ക്ലസ്റ്റർ, ഗ്രാമവികാസ് സൊസൈറ്റി, മാതാ ഹണി ആന്റ് ബീ ഫാം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കരിങ്കുന്നം കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ 13, 14, 15 തിയതികളിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തും.
തേനീച്ച വളർത്തൽ കൃഷിയിലൂടെ വരുമാനവും, ജൈവവൈവിധ്യ സംരക്ഷണവും കാർഷിക മേഖലയിലെ ഉല്പാദന വർദ്ധനവ് ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സമഗ്ര തേനീച്ച വളർത്തൽ പരിശീലനത്തിൽ 40 കർഷകർക്ക് പങ്കെടുക്കാം.പങ്കെടുക്കുന്ന കർഷകർക്കു ഹോർട്ടി കോർപ്പ് സർട്ടിഫിക്കറ്റ്, സബ്‌സിഡി നിരക്കിൽ തേനീച്ച കോളനികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കും.പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 9447910989 ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യാം.