ചെറുതോണി: തീയറ്റർ പടി പാലത്തിൽ വെള്ളക്കെട്ട് പതിവാകുന്നു. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ ചെറുതോണി തീയേറ്റർ ജംഗ്ഷന് സമീപമാണ് വെള്ളക്കെട്ട് ദുരിതമാകുന്നത്. മഴ പെയ്യുന്ന സമയങ്ങളിൽ റോഡിലൂടെ കുതിച്ചൊഴുകിയെത്തുന്ന ജലവും ചെളിയും പാലത്തിൽ കെട്ടികിടക്കുന്നതു മൂലം പാലത്തിലൂടെയോ റോഡിലൂടെയോ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. അടുത്തിടെ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തിരുന്നു. റോഡിന്റെ നിർമാണത്തിലും ഓടനിർമ്മാണത്തിലും അശാസ്ത്രീയതയുള്ളതിനാലാണ് റോഡിൽ വെള്ളംകെട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. മെഡിക്കൽ കോളേജിന് താഴ്ഭാഗത്തു നിന്നുള്ള വെള്ളം ഉൾപ്പെടെയാണ് റോഡിലേക്ക് ഒഴുകിയെത്തുകയാണ്.