collector
യാത്ര അയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ജില്ലാ കളക്ടർ എച്ച് ദിനേശന് ഉപഹാരം നൽകുന്നു

ഇടുക്കി : ജില്ലാകളക്ടർ എച്ച് ദിനേശന് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ലയിലെ നിരവധി ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വീഡിയോ കോൺഫറൻസിലൂടെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.. ഇടുക്കി ജില്ലാകളക്ടറയി ചുമതലയേറ്റ ശേഷം പാർലമെന്റ്, നിയമസഭ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതായി എച്ച് ദിനേശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തിൽവാഴൂർ സോമൻ എംഎൽഎ, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി,ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗ്ഗീസ്, വീഡിയോ കോൺഫറൻസിലൂടെ എംപി ഡീൻ കുര്യാക്കോസ് എന്നിവരും ജില്ലാ കളക്ടർക്ക് ആശംസകളറിയിച്ചു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ അമാനത്ത് പി എ നന്ദി പറഞ്ഞു. .