arjun
ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റ അർജുൻ പാണ്ഡ്യൻ ഐഎഎസിന് ജില്ല കളക്ടർ എച്ച് ദിനേശൻ ഉപഹാരം നൽകുന്നു

ഇടുക്കി :ജില്ലാ വികസന കമ്മീഷണറായി അർജുൻ പാണ്ഡ്യൻ കളക്ടർ എച്ച് ദിനേശൻ മുൻപാകെ ചുമതലയേറ്റെടുത്തു ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കകുന്ന പദ്ധതികളും നടത്തിപ്പ് ചുമതലകളും ജില്ലാ കളക്ടർ വികസന കമ്മീഷറോട് പങ്കുവെച്ചു. 2017 ഐഎഎസ് ബാച്ചുകാരനായ അർജുൻ പാണ്ഡ്യൻ കണ്ണൂർ അസിസ്റ്റന്റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഒക്ടോബർ 2019 മുതൽ മേയ് 2021 വരെ ഒറ്റപ്പാലം സബ്കലക്ടറും തുടർന്ന് മാനന്തവാടി സബ്കലക്ടറായും സേവനം അനുഷ്ഠിച്ചശേഷമാണ് മാതൃ ജില്ലയായ ഇടുക്കിയിലെത്തുന്നത്. ഏലപ്പാറ ബൊണാമി കുമരംപറമ്പിൽ പാണ്ഡ്യന്റെയും ഉഷയുടെയും മകനാണ്.