ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ വീട് ഇന്ന് ബാലാവകാശ കമ്മിഷൻ സന്ദർശിക്കും. കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ,​ അംഗങ്ങളായ റെനി ആന്റണി,​ സി. വിജയകുമാർ എന്നിവരാണ് സംഘത്തിലുണ്ടാവുക. ഉച്ചയ്ക്ക് 12 മണിയോടെ വണ്ടിപ്പെരിയാറിലെത്തുന്ന സംഘം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് വിവരങ്ങൾ ആരായും. തോട്ടം മേഖലയിൽ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ഒറ്റപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് സംവിധാനമുണ്ടാക്കുന്ന കാര്യമടക്കം സംഘം പരിശോധിക്കും.