തൊടുപുഴ: തൊടുപുഴ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് ഏഴിന് നടുക്കണ്ടം ഐ.എം.എ ഹൗസിൽ ഹൈബ്രിഡ് പ്ലാറ്റ്‌ഫോമിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റായി ഡോ. സി.വി. ജേക്കബും സെക്രട്ടറിയായി ജോബ് കെ. ജേക്കബും ട്രഷററായി ടിനി തോമസും സ്ഥാനമേൽക്കും. ഡിസ്ട്രിക്ട് ഗവർണർ നോമിനി വിജയകുമാർ ടി.ആർ മുഖ്യാതിഥിയായിരിക്കും. റോട്ടറി ഡിസ്ട്രിക് 3201 ഡയറക്ടർ മേജർ ജനറൽ വിവേകാനന്ദൻ ഗസ്റ്റ് ഒഫ് ഓണറായി പങ്കെടുക്കും. റോട്ടറി ക്ലബിന്റെ ഈ വർഷത്തെ പ്രവർനോദ്ഘാടനം മുനിസിപ്പൽ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ 100 ഗ്രോബാഗുകൾ വീതം സേവ്യേഴ്‌സ് ഹോമിലും മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഹോമിലും വിതരണം ചെയ്ത് നിർവഹിക്കും. പ്രസിഡന്റ് ഡോ. സതീഷ് ധന്വന്തരി സ്ഥാനാരോഹണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. റോട്ടറി ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ ഹരികൃഷ്ണൻ കെ.എസ് നിർവഹിക്കും. വെള്ളിയാമറ്റം സ്വദേശിയായ ബാലക്ഷീരകർഷകൻ മാത്യു ബെന്നിയെ ആദരിക്കും. റോട്ടറി കലണ്ടറിന്റെ പ്രകാശനം ഹെജി പി. ചെറിയാൻ നിർവഹിക്കും. തൊടുപുഴ ഐ.എം.എ പ്രസിഡന്റ് ഡോ. സുമി ഇമ്മാനുവൽ, ഐ.എം.എ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. സോണി തോമസ്, പൂമാല റോട്ടറി കമ്മ്യൂണിറ്റി കോർ പ്രസിഡന്റ് അനിൽ രാഘവൻ, ഫെബിൻ ലീ. ജെയിംസ്, ഡോ. ബിജു ചെമ്പരത്തി എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. സതീഷ്‌കുമാർ, ഡോ. സി.വി. ജേക്കബ്, ടിനി തോമസ്, ജോമോൻ വർഗീസ്, ജോബ് കെ. ജേക്കബ് എന്നിവർ പങ്കെടുത്തു.