തൊടുപുഴ: ജില്ലയുടെ ആദ്യ വനിത കളക്ടറായി ഷീബ ജോർജ് 13ന് ചുമതലയേൽക്കും. ഇടുക്കിയുടെ 40-ാ മത് ജില്ലാ കളക്ടറായാണ് ഇവർ പദവി ഏറ്റെടുക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് പുതിയ നിയോഗം. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശിനിയാണ്. ജില്ലയെ കൊവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തിനാകും പ്രഥമ പരിഗണനയെന്ന് നിയുക്ത കളക്ടർ പറഞ്ഞു. ജില്ലയിലെ പട്ടയ ഭൂപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് മുന്നോട്ട് പോകും. എച്ച്. ദിനേശൻ തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ തുടർച്ചയുണ്ടാകും. എല്ലാവരുമായി ഒത്തൊരുമിച്ച് മികച്ച രീതിയിൽ ഇടുക്കിയെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്നും ഇവർ പറഞ്ഞു.