vinayaraj

ചെറുതോണി:സ്മാർട്ട്‌ഫോൺ ചലഞ്ചിലൂടെ മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യം ലഭ്യമാക്കി വാഴത്തോപ്പ് ഗവൺമെന്റ് എൽ പി സ്‌കൂൾ സ്മാർട്ട് ഫോണുകളുടെയും പഠനോപകരണങ്ങളുടെ യും വിതരണോൽഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് പോൾ നിർവ്വഹിച്ചു. പഞ്ചായത്തംഗം സെലിൻ വിൽസൺ അദ്ധ്യക്ഷയായിരുന്നു. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് ശാസ്ത്രജ്ഞൻ ജയൻ പി പി മുഖ്യ അതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ പി .കെ. ശശി മോൻ, വി .എ ബിനു, പി .എസ് രവി, ലിസമ്മ സി.എം തുടങ്ങിയവർ സംസാരിച്ചു.അഖില തിരുവിതാംകൂർ മലയരയ മഹാസഭ തിരുവിതാംകൂർ ശാഖാംഗങ്ങൾ സമാഹരിച്ച സ്മാർട്ട്‌ഫോണുകളും പഠനോപകരണങ്ങളും സ്‌കൂളിന് കൈമാറി. സ്മാർട്ട്‌ഫോൺ ചലഞ്ച് ലൂടെ നിർധനരായ 10 കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകളും അഞ്ചു കുട്ടികൾക്ക് ടെലിവിഷനും ലഭ്യമാക്കി.വൈദ്യുതി ഇല്ലാതിരുന്ന കുട്ടികളുടെ വീട് വയറിങ് നടത്തി വൈദ്യുതി കണക്ഷൻ എടുത്ത് നൽകുകയും കേബിൾ കണക്ഷൻ നൽകിയും കേടായ ഉപകരണങ്ങൾ നന്നാക്കി എടുത്തും ആണ് എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം എന്ന ലക്ഷ്യം കൈവരിച്ചത്.