ഇടുക്കി : ലെഡ് രഹിത പി.വി.സി പൈപ്പ് നിർമ്മാണരീതി, ലൈസൻസിങ്, ടെസ്റ്ററിംങ് എന്നിവയെകുറിച്ച് മനസ്സിലാക്കുന്നതിനുമായി സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രൊകെമിക്കൽസ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജി പൈപ്പ് നിർമാതാക്കളുടെ സംഘടനടെ സഹകരണത്തോടെവെബിനാർ നടത്തി. വെബിനാറിന്റെ ഉത്ഘാടനം വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഷബീർ മുഹമ്മദ് നിർവ്വഹിച്ചു. കേരള ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെനർഷിപ് ഡെവലപ്‌മെന്റ് സി.ഇ.ഒ.ശരത് വി. രാജ്, ഡോ. നീത ജോൺ, കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രൊകെമിക്കൽസ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയിലെ എൻ. സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു. നിലേഷ് നന്ദ്വേ, രാജേഷ് കെ.എ., ദിനേശ് രാജഗോപാലൻ തുടങ്ങിയവർ ലെഡ് രഹിത സ്റ്റബിലൈസർ ഉപയോഗിച്ചുള്ള പി.വി.സി. പൈപ്പ് നിർമ്മാണത്തെക്കുറിച്ചും ലൈസൻസിങിനെക്കുറിച്ചും ക്ലാസുകൾ നയിച്ചു.