തൊടുപുഴ: ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യരുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അനുശോചിച്ചു. ആയുർവേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ഡോ. പി.കെ. വാര്യർ. ആയുർവേദത്തിൽ നൂതന ചികിത്സാ സമ്പ്രദായത്തിനു തുടക്കം കുറിച്ചു. ആയുർവേദ ചികിത്സാ രംഗത്ത് കേരളത്തിന്റെ സംഭാവനകൾ ലോക ജനതയ്ക്കു മുന്നിൽ സമർപ്പിക്കാൻ ഡോ. പി.കെ. വാര്യർക്കു കഴിഞ്ഞിട്ടുണ്ടെന്നും പി. ജെ ജോസഫ് പറഞ്ഞു.