uthaghadanam
ചെപ്പുകുളം വോയ്‌സ് ഓഫ് പീപ്പിളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് കൂനാനിക്കൽ നിർവഹിക്കുന്നു.

ചെപ്പുകുളം: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം പിന്നാക്കം നിൽക്കുന്ന ചെപ്പുകുളം പ്രദേശത്തെ ജനങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ വോയ്‌സ് ഓഫ് പീപ്പിളിന്റെ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് സാനു പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് കൂനാനിക്കൽ, സി.എസ്‌.ഐ പള്ളി വികാരി ഫാ. ജോബി ബേബി, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് സുകുമാരൻ പുത്തൻപുര, സി.എസ്.ഡി.എസ് പ്രസിഡന്റ് സാബു മൈക്കിൾ, സി.ഡി.എസ് മെമ്പർ ഷാന്റി വിൻസെന്റ് എന്നിവർ പഠനോപകരണം, ഭക്ഷ്യ കിറ്റ്, മരുന്ന് തുടങ്ങിയവയുടെ വിതരണോദ്ഘാടനം നടത്തി.